പരിക്കുകൾ വീണ്ടും യുണൈറ്റഡിന് വില്ലനാകുന്നു..
പരിക്കുകൾ വീണ്ടും യുണൈറ്റഡിന് വില്ലനാകുന്നു..
മാഞ്ചേസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് ലഭിച്ചത്. എന്നാൽ അവിടെ നിന്ന് ഉയർത്ത് എഴുന്നേറ്റ ടീം കാർബൊവോ കപ്പും സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗിൽ ഇപ്പോൾ നാലാം സ്ഥാനത്തും ടീം നിൽക്കുന്നുണ്ട്.
ഈ ഒരു തിരിച്ചു വരവിന് യുണൈറ്റഡിനെ ഏറ്റവും അധികം സഹായിച്ചത് വരാനെയും ലിസൻസ്രോയും അടങ്ങിയ പ്രതിരോധം ദ്വയം തന്നെയാണ്.എന്നാൽ സെവിയക്കെതിരെ നടന്ന കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിൽ ഇരുവർക്കും പരിക്ക് ഏറ്റിരുന്നു. ഇതിൽ വരാനെയുടെ പരിക്ക് അത്ര സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ കുറച്ചു ആഴ്ചകൾ വരാനെക്കും നഷ്ടമാകും എന്നും യുണൈറ്റഡ് ഔദ്യോഗികമായി തന്നെ വ്യക്തമാക്കി.കാലിലെ മെറ്റാറ്റാർസൽ എല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് ലിസാൻഡ്രോ മാർട്ടിനെസിനെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നഷ്ടമാകും. യുണൈറ്റഡിന്റെ അടുത്ത മത്സരം പ്രീമിയർ ലീഗിൽ ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് നോട്ടിങ്ഹാം ഫോറെസ്റ്റിനെതിരെയാണ്.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page